ചേര്‍ത്തല: മന്ത്രിയുടെ മകനെ തൊട്ട എസ്ഐക്ക് സ്ഥലംമാറ്റം. മന്ത്രി പി. തിലോത്തമന്റെ മകന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത സംഭവത്തില്‍ അര്‍ത്തുങ്കല്‍ എസ്ഐ എസ്. ശിവപ്രസാദിനെയാണ് ജില്ലാ ക്രൈം റെക്കോര്‍ഡ്സിലേക്ക് മാറ്റിയത്. ഒരു മാസം മുമ്പ് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജിന് സമീപമായിരുന്നു സംഭവം. കോളേജ് കവാടത്തിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിക്കുകയായിരുന്ന മന്ത്രിയുടെ മകന് അര്‍ജുന്റെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത എസ്ഐ രേഖകളുമായി സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. മന്ത്രിയുടെ മകനാണെന്ന് അര്‍ജുന്റെ സുഹൃത്ത് പരിചയപ്പെടുത്തിയെങ്കിലും ആരായാലും സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ട് എസ്ഐ പോകുകയായിരുന്നു.ഇതുസംബന്ധിച്ച് മന്ത്രി പി.തിലോത്തമന് ഡിജിപിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: