വാഹനാപകടങ്ങളില്‍ ഏഴു പേര്‍ക്ക് പരിക്ക്

Sunday 19 November 2017 2:00 am IST

അമ്പലപ്പുഴ: നിയന്ത്രണം തെറ്റിയ മിനിവാനിടിച്ച് ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാരിക്കും പരിക്ക്. തോട്ടപ്പള്ളി കൊച്ചു തറയില്‍ ഗിരീഷ് കുമാറിന്റെ ഭാര്യ രതി (37), തോട്ടപ്പളളി സൗദാലയത്തില്‍ അനീഷിന്റെ മകള്‍ ഹരിത (16), കണ്ണന്റെ ചിറ പ്രസാദിന്റെ മകള്‍ സോന (17), കൊച്ചുപറമ്പില്‍ വിശ്വേശ്വരന്റ മകള്‍ വിദ്യാദേവി (17) മണി മന്ദിരത്തില്‍ അജയകുമാറിന്റെ മകന്‍ അര്‍ജുന്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ദേശീയ പാതയില്‍ പുറക്കാട് ജങ്ഷനു സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. എറണാകുളത്തു നിന്ന് കുടുംബവുമായി തിരുവനന്തപുരം വിമാനത്താവളത്തിലേക്കു പോയ മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. ജങ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഇടതുഭാഗത്തുകൂടി വാന്‍ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. ട്യൂഷനു ശേഷം വീട്ടിലേക്കു പോകാന്‍ ബസ് സ്റ്റോപ്പില്‍ നിന്ന വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ കിളിമാനൂര്‍ ഹരിദാസ് വിലാസത്തില്‍ ശരത്ദാസി (25)നെ അമ്പലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലക്ക് ഗുരുതര പരിക്കേറ്റ അര്‍ജുനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദേശീയ പാതയില്‍ ഒറ്റപ്പനയില്‍ ഇന്നലെ രാവിലെ 6.30ന് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ കരുനാഗപള്ളി പുള്ളിമാന്‍ കവലയില്‍ ഫൈസല്‍ മന്‍സില്‍ സലിം മിന്റെ മകന്‍ ഫൈസ(22ലിന് പരിക്കേറ്റു. രാവിലെ 7 ഓടെ ദേശിയ പാതയില്‍ വണ്ടാനം പള്ളിമുക്കിന് സമീപം സ്‌കൂട്ടറില്‍ ടെമ്പൊ ട്രാവലര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ കട്ടക്കുഴി പുളിക്കല്‍ പറമ്പ് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ബിന്ദു (40)വിന് പരിക്കേറ്റു. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.