സിപിഐയെ ആക്രമിച്ച് ആനത്തലവട്ടം തോളില്‍ ഇരുന്ന് ചെവി കടിക്കരുത്

Sunday 19 November 2017 2:30 am IST

കൊല്ലം: തോളത്തിരുന്ന് ചെവി കടിക്കുന്ന പണിയാണ് സിപിഐ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനത്തലവട്ടം ആനന്ദന്‍. പാര്‍ട്ടി കൊല്ലം ഏരിയാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചാമ്പ്യന്‍മാര്‍ തങ്ങളാണെന്നും സര്‍ക്കാര്‍ മോശമാണെന്നും വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുന്നു. സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. വലിയ വായില്‍ സംസാരിക്കുന്ന സിപിഐ, സര്‍ക്കാരിനെ ക്ഷീണിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സോളാര്‍സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന് നേരത്തെ സിപിഐ ആരോപിച്ചു.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ സിപിഐ എന്തു പറയുന്നുവെന്നും അദ്ദേഹം ചോദിച്ചു. തോമസ് ചാണ്ടിയെ പിണറായി എന്തിന് സംരക്ഷിക്കണം. ചാണ്ടിയേക്കാള്‍ വലിയ പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയില്‍ പോകുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.