വളഞ്ഞമ്പലം ഗണപതി ഇനി വനംവകുപ്പിന്

Sunday 19 November 2017 2:30 am IST

മാള: വളഞ്ഞമ്പലം ഗണപതിയെന്ന കൊമ്പന്‍ ഇനി വനംവകുപ്പിന് സ്വന്തം. പാപ്പാന്മാരുടെ പീഡനത്തിന് ഇരയായി, വനം വകുപ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ. മിഥുന്റെ നേതൃത്വത്തില്‍ ചികിത്സയിലിരിക്കെ ഉടമ ഈശ്വരന്‍ പിള്ള അനുമതിയില്ലാതെ കൊണ്ടുപോയ ആനയെ വനംവകുപ്പ് ഏറ്റെടുക്കും.

പെരുമ്പാവൂരിലുള്ള ഇയാളുടെ സുഹൃത്തിന്റെ പറമ്പില്‍ തളച്ചിരുന്ന ആനയെ ചാലക്കുടി റെയ്ഞ്ച് ഓഫീസര്‍ സദാനന്ദന്റെ നേതൃത്വത്തില്‍ കപ്രിങ്ങാട്ടെ ആനത്താവളത്തിലേക്ക് മാറ്റി. ഉടമയ്ക്കും പാപ്പനുമെതിരെ കേസ്സെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.