എന്‍ഐഎ അഖിലയുടെ മൊഴിയെടുത്തു

Sunday 19 November 2017 2:30 am IST

കോട്ടയം: നിര്‍ബന്ധിത മതംമാറ്റത്തിന് ഇരയായ അഖിലയുടെ മൊഴി എന്‍ഐഎ രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ അതീവ രഹസ്യമായാണ് എന്‍ഐ എ മൊഴിയെടുത്തത്. ഇനിയും മൊഴി എടുക്കാന്‍ എത്തുമെന്ന സൂചന നല്‍കിയാണ് സംഘം മടങ്ങിയത്.

ഇത് രണ്ടാം തവണയാണ് എന്‍ഐഎ മൊഴി എടുക്കുന്നത്. ആദ്യം അഖിലയുടെ മാതാപിതാക്കളുടെ മൊഴി എടുത്തിരുന്നു. ഈ മാസം 27ന് അഖില കേസ് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടും കോടതിക്ക് മുമ്പിലെത്തും. ഈ സാഹചര്യത്തിലാണ് അഖിലയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്.

ഹിപ്‌നോട്ടിസം പരിശീലനം ലഭിച്ചവര്‍ അഖിലയുടെ മതംമാറ്റത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന് എന്‍ ഐഎ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളെക്കുറിച്ചും സത്യസരണിയെക്കുറിച്ചും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.