ഭാഗ്യക്കുറി കലോത്സവം: വിജയികളെ അനുമോദിച്ചു

Saturday 18 November 2017 9:50 pm IST

കണ്ണൂര്‍: കേരള സംസ്താന ഭാഗ്യക്കുറിയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ജില്ലയ്ക്ക് മൂന്നാംസ്ഥാനം ലഭിച്ചു. വിജയികളെ അനുമോദിക്കാന്‍ കലക്ടറേട് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം എഡിഎം ഇ.മുഹമ്മദ് യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.കെ.അബ്ദുള്‍ സലീം അധ്യക്ഷത വഹിച്ചു. കലോത്സവ വിജയികള്‍ക്ക് എഡിഎം ഉപഹാരങ്ങള്‍ നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി അസിസ്റ്റന്റ് ഓഫീസര്‍ അശോകന്‍ പാറക്കണ്ടി, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികളായ പൂക്കോടന്‍ ചന്ദ്രന്‍, ജിന്‍സ് മാത്യു, ടി.നാരായണന്‍, എടക്കാട് പ്രേമരാജന്‍, വി.ഉമേശന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി സുനില്‍ കുമാര്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സി.എം.ബീന നന്ദിയും പറഞ്ഞു. തുടര്‍ന്ന് കലോത്സവ വിജയികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.