പ്ലാനിംഗ് അസിസ്റ്റന്റ്: കൂടിക്കാഴ്ച 21 ന്

Saturday 18 November 2017 9:50 pm IST

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പദ്ധതി തയ്യാറാക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് മാസകാലയളവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ പ്ലാനിംഗ് അസിസ്റ്റന്റ്(ജിഐഎസ്) തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 21 ന് രാവിലെ 11 മണിക്ക് ജില്ലാ ആസൂത്രണ സമിതി സെക്രറിയേറ്റിന്റെ രണ്ടാം നിലയിലെ ജില്ലാ നഗരാസൂത്രണ കാര്യാലയത്തില്‍ നടക്കും. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും പകര്‍പ്പും സഹിതം കൃത്യസമയത്ത് ഹാജരാകണം. നിയമിക്കപ്പെടുക്ക ഉദേ്യാഗാര്‍ത്ഥിക്ക് 30,000 രൂപ മാസ പ്രതിഫലമായി ലഭിക്കും. യോഗ്യത: ജിയോഗ്രഫിയിലോ ജിയോളജിയിലോ ബിരുദാനന്തര ബിരുദവും ജിഐഎസ് സോഫ്റ്റ്‌വെയറില്‍ വൈദഗ്ധ്യവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിങ്ങില്‍ ബിരുദവും ജിഐഎസ് ആപ്ലിക്കേഷനിലുള്ള നൈപുണ്യവും. ഫോണ്‍: 0497 2707472.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.