കണ്ണൂര്‍: സംസ്ഥാന പുരാരേഖാ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കേരള ചരിത്ര സമസ്യ സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ മലബാര്‍ മേഖലാതല മത്സരത്തില്‍ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ പെരളശ്ശേരി എകെജിഎസ് ജിഎച്ച്എസ്എസ് ടീം ഒന്നാം സ്ഥാനം നേടി. അഭിനവ് മനോജ്, സാഞ്ചിത്ത് കെ.ടി എന്നിവരാണ് സ്കൂളിലെ പ്രതിനിധീകരിച്ചത്. വടകര വിദ്യാഭ്യാസ ജില്ലയിലെ മേമുണ്ട എച്ച്എസ്എസിലെ ജെ.ജെ.ചാരുദത്ത്, ബി.എസ്.ഷംന എന്നിവര്‍ രണ്ടാം സ്ഥാനവും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് എസ്ഒഎച്ച്എസ്എസ്എസിലെ എന്‍.അമല്‍ ഹാസിന്, വി.പി.തൗഫീഖ് അഹമ്മദ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ട്രോഫികളും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. കണ്ണൂര്‍ കോര്പറേഷന് മേയര്‍ ഇ.പി.ലത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് മുഖ്യാതിഥിയായി.
കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: