ചെറുപുഴ: പഞ്ചായത്ത് പരിധിയിലുള്ള നിയമവിരുദ്ധമായ എല്ലാ അനധികൃത കൈയ്യേയേറ്റങ്ങള്ക്കുമെതിരെയുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്നും, രാഷ്ട്രീയ താത്പര്യത്തോടെ വ്യക്തിഹത്യ നടത്താനുള്ള നീക്കങ്ങള്‍ സിപിഎം ഉപേക്ഷിക്കണമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ടൗണിലെ അനധികൃത കയ്യേറ്റം, ചെറുപുഴ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോസ്ഗിരിയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തുതുന്ന പന്നിഫാം എന്നിവ സംബന്ധിച്ച് സിപിഎം വിളിച്ച പത്രസമ്മേളനത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളും മാധ്യമ യോഗം വിളിച്ചത്.
പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ നടത്തുന്ന പന്നിഫാം അടച്ച് പൂട്ടണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ചെറുപുഴയിലെ അനധികൃത സര്‍വീസ് സ്റ്റേഷനു വേണ്ടി സിപിഎം നേതാക്കള്‍ നടത്തുന്ന നടപടി അപഹാസ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കളായ വി.കൃഷ്ണന്, കെ.കെ.സുരേഷ് കുമാര്‍, കാവാലം തങ്കച്ചന്, മനോജ് വടക്കേല്‍, എം.കരുണാകരന്, കുട്ടിച്ചന് തുണ്ടിയില്‍, പി.ആര് വിജയന് എന്നിവര്‍ മാധ്യമ യോഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: