നോര്‍ത്ത് സബ് ജില്ലാ സ്‌കൂള്‍ കലോത്സവം: ദീനുല്‍ ഇസ്ലാം സഭ ഗേള്‍സ് എച്ച്എസ്എസിന് ഓവറോള്‍ കിരീടം

Saturday 18 November 2017 10:46 pm IST

കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ സിറ്റി ഡിഐഎസ് ഗേള്‍സ് എച്ച്എസ്എസ് 607 പോയന്റുകളോടെ ഒന്നാം സ്ഥാനത്തും 482 പോയന്റുകളോടെ ചൊവ്വ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 482 പോയന്റുമായി സിഎച്ച്എം എച്ച്എസ്എസ് എളയാവൂര്‍ മൂന്നാംസ്ഥാനത്തുമെത്തി. എല്‍പി ജനറല്‍ വിഭാഗത്തില്‍ സെന്റ് തെരേസാസ് പിടിഐ ഒന്നാം സ്ഥാനവും ശങ്കരവിലാസം യുപിഎസ്, മദ്രസ മദനിയ എല്‍പിഎസ് ചിറക്കല്‍കുളം എന്നിവ രണ്ടാം സ്ഥാനവും നേടി. യുപി ജനറല്‍ വിഭാഗത്തില്‍ മൗവ്വഞ്ചേരി യുപി സ്‌കൂള്‍ ഒന്നാം സ്ഥാനവും സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സെന്റ് തെരേസാസ് ഒന്നാം സ്ഥാനവും എളയാവൂര്‍ സിഎച്ച്എം രണ്ടാം സ്ഥാനവും നേടി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഡിഐഎസ് ഗേള്‍സ് എച്ച്എസ്എസ് ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് എഐഎച്ച്എസ് രണ്ടാം സ്ഥാനത്തും എത്തി. യുപി സംസ്‌കൃതോത്സവത്തില്‍ മൗവ്വഞ്ചേരി യുപി, എളയാവൂര്‍ യുപി എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. എച്ച്എസ് സംസ്‌കൃതം വിഭാഗത്തില്‍ എളയാവൂര്‍ സിഎച്ച്എം, മുണ്ടേരി എച്ച്എസ്എസ് എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
കലോത്സവത്തിന്റെ സമാപന സമ്മേളനം പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്തു. ഷാഹിനമൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ഡിഡിഇ യു.കരുണാകരന്‍ സമ്മാനദാനം നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.