മതപരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങള്‍

Sunday 19 November 2017 2:30 am IST

കോഴിക്കോട്: നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കു പുറമേ പോപ്പുലര്‍ ഫ്രണ്ടിന് കീഴി ല്‍ മത പരിവര്‍ത്തനം ചെയ്യപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള കേന്ദ്രങ്ങളും. ഈ കേന്ദ്രങ്ങളുടെ മേല്‍വിലാസത്തില്‍ പുതുതായി സ്വീകരിച്ച പേരുകളോടെ മതം മാറ്റം ചെയ്യപ്പെട്ടവര്‍ വോട്ടര്‍ പട്ടികയിലും ഇടം നേടുന്നു. മുസ്ലിം റിലീഫ് നെറ്റ് വര്‍ ക്ക് എന്ന സംഘടനയുടെ കീഴിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതി ന്റെ ആസ്ഥാനമായി കൊ ടുത്ത മേല്‍ വിലാസത്തിലുള്ള കെട്ടിടസമുച്ചത്തിലാണ്. കോഴിക്കോട് രാ ജാജി റോഡിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനവും.

മത പരിവര്‍ത്തനം ചെയ്യ പ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ മലപ്പുറം ജില്ലയിലെ എളമരത്ത് നെസ്റ്റ് വില്ലേജ് എന്നപേരിലാണ് വീടുകളുടെ സമുച്ചയം തയ്യാറാക്കിയത്. ഇതില്‍ പള്ളിയും ഉണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ ഹോ സ്റ്റല്‍ സൗകര്യത്തോടെ മഞ്ചേരിയില്‍ പൂര്‍ണ്ണ സംവിധാനത്തോടെയുള്ള എജ്യുക്കേഷന്‍ കോംപ്ലക് സും ദ അ്‌വ യുടെ കീഴില്‍ പെടും. നെസ്റ്റ് വില്ലേജില്‍ താമസിക്കുന്നവരെ വാഴക്കാട് പഞ്ചായത്തിലെ പാലക്കുഴി പത്താംവാര്‍ ഡിലെ വോട്ടര്‍ പട്ടികയിലും പേര് ചേര്‍ത്തിട്ടുണ്ട്. ഇവിടെ ക്രമനമ്പര്‍ 637, 638,640,641, 643 തുടങ്ങിയ ക്രമനമ്പറുകളിലെ വോട്ടര്‍മാരുടെ മേല്‍വിലാസമായി നല്‍കിയിരിക്കുന്നത് നെസ്റ്റ് വില്ലേജ് എന്നാണ്. ഇതില്‍ ഒരു വോട്ടറുടെ പേര് ഹുസൈന്‍ എന്നാണെങ്കില്‍ അച്ഛന്റെ പേരായി നല്‍കിയത് രാമമൂര്‍ത്തിയെന്നാണ്.

2004 മുതല്‍ 2010 വരെ സത്യസരണി മുഖേന ഇസ്ലാം സ്വീകരിച്ചവരുടെ വര്‍ഷം തോറുമുള്ള വിവരങ്ങളും മുസ്ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിദ്ധീകരിച്ച ലഘുലേഖയിലുണ്ട്. 2004 ല്‍ 226 , 2005 ല്‍ 122, 2006 ല്‍ 194, 2007 ല്‍ 214, 2008 ല്‍ 268, 2009 ല്‍ 231 എന്നിങ്ങനെയാണ് ലഘുലേഖയില്‍ ഔദ്യോഗികമായി നല്‍കുന്ന വിവരങ്ങള്‍. 2010 ലെ ആദ്യത്തെ നാല് മാസത്തിനുള്ളില്‍ മാത്രം 121 പേര്‍ സത്യസരണി മുഖേന ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും എംആര്‍എന്‍ വിശദീകരിക്കുന്നു.

സാമുദായിക ശാക്തീകരണത്തിന് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്കുള്ള സഹായം, സത്യസരണിയിലേക്കെത്തുന്നവരുടെ വിദ്യാഭ്യാസ- പുനരധിവാസ പ്രവര്‍ത്തനം, തേജ സ് ദിനപത്രവുമായി സഹകരിച്ച് മാധ്യമ പ്രവര്‍ ത്തക പരിശീലനം, വിവാഹപൂര്‍വ്വ കൗണ്‍സിലിംഗിനുള്ള പരിശീലനം തുടങ്ങിയ വിവിധ പരിപാടികളാണ് മുസ്ലിം റിലീഫ് നെറ്റ് വര്‍ക്കിന്റെ കീഴില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിനുള്ള ധന സഹായം അഭ്യര്‍ത്ഥിച്ച് തയ്യാറാക്കിയ ലഘുലേഖയില്‍ അന്യന്റെ ഔദാര്യ
ത്തെ മാത്രം ആശ്രയിച്ച് സമുദായത്തിന് വളരാന്‍ ആവില്ലെന്നും അള്ളാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് അവനാണ് പ്രതിഫലം നല്‍കുന്നതെന്ന പ്രബോധനവുമുണ്ട്.
തങ്ങള്‍ മതപരിവര്‍ത്ത നം നടത്തുന്നില്ലെന്ന് പേപ്പുലര്‍ ഫ്രണ്ട് നേതൃ ത്വം അവകാശപ്പെടുമ്പോഴാണ് മതപരിവര്‍ ത്തന കേന്ദ്രങ്ങളും പുനരധിവാസ കേന്ദ്രങ്ങളും നടത്തുന്നുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.