ചെമ്പരത്തിപ്പൂവിന്റെ ഓഡിയോ പുറത്തിറക്കി

Sunday 19 November 2017 2:30 am IST

ചെമ്പരത്തിപ്പൂവിന്റെ ഓഡിയോ സിഡി യുവ താരങ്ങളായ അസ്‌കര്‍ അലി, അതിഥി രവി, പാര്‍വതി അരുണ്‍ എന്നിവരില്‍ നിന്ന് ഏറ്റുവാങ്ങി ആന്റണി പെരുമ്പാവൂര്‍ നിര്‍വഹിക്കുന്നു

കൊച്ചി: അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ചെമ്പരത്തിപ്പൂവിന്റെ ഓഡിയോ ലോഞ്ച്, യുവ താരങ്ങളായ അസ്‌കര്‍ അലി, അതിഥി രവി, പാര്‍വതി അരുണ്‍ എന്നിവരില്‍ നിന്ന് സീഡി ഏറ്റുവാങ്ങി ആന്റണി പെരുമ്പാവൂര്‍ നിര്‍വഹിച്ചു. ഹെഡ്ജ് ഇക്വിറ്റീസ് എംഡി അലക്‌സ് കെ ബാബു, നിര്‍മാതാവ് ഭുവനേന്ദ്രന്‍, നടന്‍ ജയകൃഷ്ണന്‍, സംഗീത സംവിധായകരായ രാകേഷ് എ ആര്‍, ഋതിക് സി ചന്ദ്, പ്രൊജക്റ്റ് ഡിസൈനര്‍ നോബിള്‍ ജേക്കബ്ബ്, ഛായാഗ്രാഹകന്‍ സന്തോഷ് അണിമ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

സംഗീതത്തിന് പ്രാധാന്യമുള്ള സിനിമയാണ് ചെമ്പരത്തിപ്പൂ. 5 പാട്ടുകളും 1 കവിതയും ഉള്‍പ്പെടെ 6 ഗാനങ്ങളാണുള്ളത്. ഗാനരചന രാകേഷ് എ ആര്‍. കവിത രചിച്ചിരിക്കുന്നത് ഋതിക് ആണ്. വരികള്‍ ജിനില്‍ ജോസ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരും.

പി ജയചന്ദ്രന്‍, കെ എസ് ചിത്ര, ഹരിചരന്‍, വിജയ് യേശുദാസ്, വിനീത് ശ്രീനിവാസന്‍, നജിം അര്‍ഷാദ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഡ്രീംസ് സ്‌ക്രീന്‍സിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം കേരളത്തില്‍ വിതരണം ചെയുന്നത് മോഹന്‍ലാലിന്റെ മാക്‌സ് ലാബ് ആണ്. നവംബര്‍ 24 നാണ് റിലീസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.