കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ലാ സ്കൂള്‍ കലോത്സവം 21 മുതല്‍ 24 വരെ പാട്യം ജിഎച്ച്എസ്എസില്‍ നടക്കും. 21 ന് രാവിലെ 10 മണിക്ക് കൂത്തുപറമ്പ് എഇഒ പി.ഉഷ പതാകയുയര്‍ത്തും. 22 ന് രാവിലെ 10 മണിക്ക് നഗരസഭാ ചെയര്മാന് എം.സുകുമാരന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. 82 വിദ്യാലയങ്ങളില്‍ നിന്നായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കും.
കൂത്തുപറമ്പ്: പാനൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം ഇന്ന് മുതല്‍ 22 വരെ മൊകേരി രാജീവ് ഗാന്ധി എച്ച്എസ്എസില്‍ നടക്കും. നാളെ രാവിലെ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുള്ള കലോത്സവം ഉദ്ഘാടനം ചെയ്യും. 22 ന് നടക്കുന്ന സമാപന സമ്മേളനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.അശോകന് ഉദ്ഘാടനം ചെയ്യും. 70 സ്കൂളുകളില്‍ നിന്നായി മൂവായിരത്തോളം വിദ്യാര്‍ത്ഥികള്‍ പത്ത് വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: