ആത്മഹത്യയെന്ന് കരുതിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി

Saturday 18 November 2017 10:50 pm IST

തളിപ്പറമ്പ്: തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലര്‍ പോലീസ് കസ്റ്റഡിയിലായതായാണ് സൂചന. കപ്പണത്തട്ടിന് സമീപം ഏച്ചിക്കാനത്തെ കശുമാവിന്‍ തോട്ടത്തില്‍ കുപ്പത്തെ ഓട്ടോ ഡ്രൈവര്‍ കെ.കെ.അബ്ദുള്‍ ലത്തീഫിനെ(38)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് 2015 മെയ് 7 നായിരുന്നു. ഷര്‍ട്ടും അടിവസ്ത്രവും മാത്രം ധരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അന്ന് തന്നെ ഇത് കൊലപാതകമാണെന്ന് സംശയിച്ചിരുന്നുവെങ്കിലും പോലീസ് അന്വേഷണം കാര്യക്ഷമമായിരുന്നില്ല. അടുത്തിടെ തളിപ്പറമ്പ് ഡിവൈഎസ്പിയായി ചാര്‍ജ്ജെടുത്ത കെ.വി.വേണുഗോപാല്‍ പഴയ ഫയലുകള്‍ പരിശോധിക്കുന്നതിനിടെ ഈ കേസ് ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് കരുതുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.