തളിപ്പറമ്പ്: ചുടല-കുറ്റിക്കോല്‍ ബൈപ്പാസ് കുടിയിറക്ക് ഭീഷണി നേരിടുന്നവര്‍ കുപ്പം ദേശീയ പാതയോരത്ത് കുടില്‍കെട്ടി സമരം തുടങ്ങി. കെ.കെ.രമ സമരം ഉദ്ഘാടനം ചെയ്തു. മുതലാളിത്ത പക്ഷത്തിന്റെ സര്‍ക്കാറായി പിണറായി സര്‍ക്കാര്‍ മാറിക്കഴിഞ്ഞുവെന്നും ഇതിന്റെ ഉദാഹരണമാണ് തോമസ് ചാണ്ടി പ്രശ്നമെന്നും അവര്‍ പറഞ്ഞു. ഒരു കാലത്ത് കഷ്ടപ്പെടുന്നവരുടെയും അധ്വാനിക്കുന്നവരുടെയും തോളോട് തോള് ചേര്‍ന്നുനില്‍ക്കുന്ന പാര്‍ട്ടിയായിരുന്ന സിപിഎം ഇന്ന് മുതലാളിത്ത പാര്‍ട്ടിയായി മാറി. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, ജബീന ഇര്‍ഷാദ്, കെ.എസ്.സുനില്‍ കുമാര്‍, സണ്ണി അമ്പാട്ട്, ജാനകിയമ്മ കീഴാറ്റൂര്‍, സുരേഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: