മട്ടന്നൂര്‍: നബിദിന മഹാസമ്മേളനവും പാലോട്ടുപള്ളി മഖാം ഉറൂസും നാളെ മുതല്‍ ഡിസംബര്‍ 1 വരെ തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാളെ രാത്രി 8 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 1ന് നബിദിന മഹാസമ്മേളനവും ഉറൂസ് സമാപനവും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഇ.പി.ഷംസുദീന്‍, മുസ്തഫ ചൂര്യോട്ട്, കെ.ഇസ്മായില്‍, ചൂര്യോട്ട് മുഹമ്മദ്, വി.എന്‍.മുഹമ്മദ് വി.പി.അശ്റഫ് ,മുഹമ്മദ് ചെമ്പിലാലി, കെ. റാഷിദ്, എ.നിസാര്‍, ടി.പി.മുസ്തഫ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: