സിപിഎം പ്രകടനത്തില്‍ ക്രിമിനല്‍ കേസ് പ്രതിയും

Saturday 18 November 2017 10:53 pm IST

പാനൂര്‍: സിപിഎം ഏരിയാസെക്രട്ടറിയുടെ െ്രെഡവറെ അക്രമിച്ചവരും സിപിഎം പ്രകടനത്തില്‍. പാലക്കൂലില്‍ ക്രിമിനലുകളെ ഇറക്കി നടത്തിയ പ്രകടനത്തിലാണ് നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധത്തിലും വധോദ്യമത്തിലും പ്രതിയായ അരയാക്കൂലിലെ ജന്മീന്റവിട ബിജുവും സംഘവും അണിനിരന്നത്. ഏരിയാസെക്രട്ടറിയുടെ െ്രെഡവറായ അരയാക്കൂലിലെ മുത്തുവിനെ അക്രമിച്ച കേസില്‍പ്പെട്ട ബിജുവിനെയും സംഘത്തെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. മുത്തുവിന്റെ സഹോദരന്‍ കൂടിയായ കുടുംബാംഗങ്ങളെ അടക്കമായിരുന്നു അക്രമിച്ചത്. ഇവര്‍ ഈയിടെയാണ് റിമാന്‍ഡ് കഴിഞ്ഞ് ഇറങ്ങിയത്. അക്രമം നടന്ന അന്നു തന്നെ ചമ്പാട് ലോക്കല്‍ കമ്മറ്റി ബിജുവിനും സംഘത്തിനും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പ്രഖ്യാപിച്ചിരുന്നു .പണം വെച്ച് ശീട്ടുകളിക്കുന്നതിനിടെ പോലീസ് ബിജുവിനെയും കൂട്ടാളികളെയും പിടികൂടിയിരുന്നു. പോലീസിനെ വിവരമറിയച്ചതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ മുത്തുവിനെ മര്‍ദ്ധിച്ചത്. സംഘര്‍ഷത്തിന് കോപ്പു കൂട്ടുന്ന സിപിഎം നേതൃത്വത്തിന് ഇത്തരക്കാരുടെ സഹായം ആവശ്യമാണെന്നത് പരസ്യമാക്കിയാണ് കുഴല്‍പണ കവര്‍ച്ചയും ശീട്ടുകളിയുമായി നടക്കുന്നവരെ പ്രകടനത്തില്‍ അണിനിരത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.