തലശ്ശേരി: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ വിവിധ കാലയളവിലേക്ക് തടവിനും പിഴയടക്കാനും തലശ്ശേരി അസി.സെഷന്‍സ് ജഡ്ജ് അനില്‍കുമാര്‍ ശിക്ഷിച്ചു. ബിജെപി പ്രവര്ത്തകന് കൊളവല്ലൂരിലെ പി.രവീന്ദ്രനെ (43) 2009 ജനവരി 5ന് രാത്രി നരിക്കോട്ട് മലയിലെ ബേബിയുടെ കടയ്കടുത്തു വച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ സിപിഎം പ്രവര്‍ത്തകരായ കൊച്ചു മടയില്‍ ജോമോന് ജോര്‍ജ് (35), സി.ദിനേശന് (40), എന്നിവരെ വിവിധ വകുപ്പുകള്‍ പ്രകാരം 5 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും മൂന്നാംപ്രതി പൂവ്വന്‍ വീട്ടില്‍ അശോകനെ (42) പത്ത് വര്‍ഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് ശിക്ഷിച്ചത്. പിഴ ത്തുക വധശ്രമത്തിനിരയായ രവീന്ദ്രന് നല്‍കണമെന്നും ഉത്തരവിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: