നേപ്പാളിലേക്ക് റെയില്‍ പാത: സാധ്യതാപഠനം ആരംഭിച്ചതായി ചൈന

Sunday 19 November 2017 8:09 am IST

  കാഠ്മണ്ഡു: നേപ്പാളുമായി ബന്ധിപ്പിക്കുന്ന രാജ്യാന്തര റെയില്‍പാതയുടെ സാധ്യതാപഠനം ആരംഭിച്ചതായി ചൈന. നേപ്പാളിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് പഠനം ആരംഭിച്ചതെന്ന് നേപ്പാളിലെ ചൈനീസ് സ്ഥാനപതി യു ഹോംഗ് പറഞ്ഞു. ഒബിഒആറിന്റെ ഭാഗമായ ബെല്‍റ്റ് ആന്‍ഡ് റോഡ് സംരംഭത്തില്‍(ബിആര്‍ഐ) പങ്കാളിയാകാനുള്ള നേപ്പാളിന്റെ തീരുമാനത്തെയും ഹോംഗ് പ്രശംസിച്ചു. കഴിഞ്ഞ മെയില്‍ ബെയ്ജിംഗ് ഉച്ചകോടിക്ക് തൊട്ടുമുമ്പാണ് നേപ്പാള്‍ ഒബിഒആറില്‍ ചേരുന്നതിന്നുള്ള ചട്ടക്കൂടുകരാറില്‍ ചൈനയുമായി ഒപ്പിട്ടത്. ബിആര്‍ഐയുടെ പങ്കാളിയായതോടെ നേപ്പാളിലെ റോഡ്, ചരക്ക് ഗതാഗത കേന്ദ്രങ്ങളുടെ വികസനത്തില്‍ ചൈന വലിയ നിക്ഷേപമാണ് നടത്തുന്നത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.