ശ്രീലങ്കയില്‍ വംശീയ കലാപം; 19 പേര്‍ പിടിയില്‍

Sunday 19 November 2017 9:27 am IST

കൊളംബോ: ശ്രീലങ്കയില്‍ ബുദ്ധമതസ്ഥരും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷം. ഗാലെ പ്രവിശ്യയിലെ ഗിന്‍ടോട്ട നഗരത്തിലാണ് സംഭവമുണ്ടായത്. രണ്ട് ദിവസമായി തുടരുന്ന അക്രമങ്ങളില്‍ നിരവധി കടകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാനായി പ്രത്യേക പോലീസ് സേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ നിയമ മന്ത്രി സഗല രത്നായക അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.