ജപ്പാനില്‍ യുഎസ് യുദ്ധക്കപ്പല്‍ ടഗ് ബോട്ടില്‍ ഇടിച്ചു

Sunday 19 November 2017 9:38 am IST

ടോക്കിയോ: സെന്‍ട്രല്‍ ജപ്പാനിലെ സഗാമി ബേ തുറമുഖത്ത് യുഎസ് യുദ്ധക്കപ്പല്‍ ടഗ് ബോട്ടില്‍ ഇടിച്ചു. യുഎസ്എസ് ബെന്‍ഫോള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. കപ്പലിന് ചെറിയ തകരാര്‍ സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല. കഴിഞ്ഞ ആഗസ്റ്റില്‍ സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് അമേരിക്കയുടെ യുഎസ്എസ് ജോണ്‍ മക്കൈന്‍ എന്ന യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ചിരുന്നു. 10 യുഎസ് നാവികരാണ് അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലും ഇത്തരത്തില്‍ അപകടമുണ്ടായി. ജപ്പാനിലെ യോക്കോസുക്കയിലായിരുന്നു സംഭവം. യുഎസ്എസ് ഫിറ്റ്‌സ്ഗറാള്‍ഡും കണ്ടെയ്‌നര്‍ കപ്പലും കൂട്ടിയിടിച്ച് ഏഴ് നാവികരാണ് അന്ന് കൊല്ലപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.