കശ്മീരില്‍ ഏറ്റുമുട്ടല്‍; ആറു ഭീകരരെ സൈന്യം വധിച്ചു

Sunday 19 November 2017 10:32 am IST

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്റെ ബന്ദുവടക്കം ആറ് ഭീകരരെ സൈന്യം വധിച്ചു. ഭീകരാക്രമണത്തില്‍ ഒരു വ്യോമസേന കമാന്‍ഡോ വീരമൃത്യു വരിക്കുകയും ണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോരയിലെ ഹാജിനില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലില്‍ അവസാനിച്ചത്. ചന്ദര്‍ഗീര്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരുന്ന വീട് വളഞ്ഞ സിആര്‍പിഎഫ്-പൊലീസ്-രാഷ്ട്രീയ റൈഫിള്‍സ് സംഘത്തെ വെടിവച്ചവരേയാണ് സുരക്ഷാ സേന നേരിട്ടത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഖീഉര്‍ റഹ്മാന്‍ ലഖ്‌വിയുടെ മരുമകനും ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് റഹ്മാന്‍ മക്കിയുടെ മകനും കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ സൈനിക നടപടിയില്‍ പങ്കെടുത്ത ഒരു എയര്‍ഫോഴ്‌സ് കമാന്‍ഡോ മരിച്ചു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്റര്‍നെറ്റ് ബന്ധം റദ്ദാക്കി ഗ്രാമത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷമായിരുന്നു സൈനിക നടപടി. അതിനിടെ ഭീകരവാദം ഉപേക്ഷിച്ച് ലഷ്‌കറെ തൈബയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ കശ്മീര്‍ ഫുട്‌ബോള്‍ താരം മജീദ് അര്‍ഷദ് ഖാന് പരിശീലനത്തിന് സൗകര്യം ഒരുക്കുമെന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ബൈച്യുംഗ് ബൂട്ടിയ പറഞ്ഞു. ദില്ലിയിലെ ബൂട്ടിയ ഫുട്‌ബോള്‍ അസോസിയേഷനിലേക്ക് മജീദ് അര്‍ഷദ് ഖാനെ ക്ഷണിച്ച ബൂട്ടിയ കശ്മീര്‍ ഫുട്‌ബോള്‍ അസോസിയേഷന് കത്തയച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.