ഐഎസ്എല്‍: രണ്ടാം മത്സരവും സമനിലയിലൊതുങ്ങി

Sunday 19 November 2017 10:54 am IST

ഗോഹട്ടി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്ക് അവസാനിക്കുന്നില്ല. സീസണിലെ തുടര്‍ച്ചയായ രണ്ടാം മത്സരവും സമനിലയില്‍ അവസാനിച്ചു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും പുതുമുഖങ്ങളായ ജംഷഡ്പുര്‍ എഫ്‌സിയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ജംഷഡ്പുര്‍ ഗോള്‍മുഖത്തേക്കു നോര്‍ത്ത് ഈസ്റ്റ് തുടര്‍ച്ചയായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കു തിരിച്ചുവിടാനായില്ല. ജംഷഡ്പുര്‍ ഗോള്‍കീപ്പര്‍ സുപ്രതോ പാലിന്റെ തകര്‍പ്പന്‍ സേവുകളും നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായി. 78-ാം മിനിറ്റില്‍ ആന്ദ്ര ബിക്കെ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതോടെ ജംഷഡ്പുര്‍ പത്തു പേരായി ചുരുങ്ങിയെങ്കിലും ഇതും മുതലാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനു കഴിഞ്ഞില്ല. സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും എടികെയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.