ആനത്തലവട്ടത്തിന് കാനത്തിന്റെ ചുട്ട മറുപടി

Sunday 19 November 2017 11:50 am IST

തിരുവനന്തപുരം: സിപിഐക്കെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രസ്താവനയ്ക്കു ചുട്ട മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒറ്റയ്ക്കുനിന്നാല്‍ എല്ലാവര്‍ക്കും എന്ത് സംഭവിക്കുമെന്ന് കണ്ടറിയാമെന്നായിരുന്നു കാനത്തിന്റെ മറുപടി. വിമര്‍ശനമുയര്‍ത്തിയ മന്ത്രി എം.എം.മണിക്കും കാനം മറുപടി നല്‍കി. മണി അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറയുന്നതിനെ അത്തരത്തിലെടുത്താല്‍ മതിയെന്നും കാനം പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിയിലേക്കു നയിച്ച കാര്യങ്ങളില്‍ സിപിഐയെ കണക്കറ്റു വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തിയിരുന്നു. തോളിലിരുന്നു ചെവി കടിക്കുന്ന പരിപാടിയാണ് സിപിഐ നടത്തുന്നതെന്നും സിപിഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നുമായിരുന്നു ആനത്തലവട്ടത്തിന്റെ പ്രസ്താവന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.