സിപിഎം-സിപിഐ തര്‍ക്കം: ഇടപെടില്ലെന്ന് കാരാട്ട്

Sunday 19 November 2017 11:56 am IST

ന്യൂദല്‍ഹി: തോമസ് ചാണ്ടിയുടെ രാജിയെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ദേശീയ നേതൃത്വങ്ങള്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് സിപിഎം മുന്‍ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്. സിപിഐ-സിപിഎം തര്‍ക്കത്തില്‍ ഇടപെടേണ്ട ആവശ്യമില്ല. വിഷയം സംസ്ഥാന തലത്തില്‍ പരിഹരിക്കാനാണു നിര്‍ദേശിച്ചിട്ടുള്ളത്. വിഷയത്തില്‍ സിപിഎം നിലപാട് എന്താണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും കാരാട്ട് പറഞ്ഞു. അതേസമയം, സിപിഐ-സിപിഎം തര്‍ക്കത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫില്‍ വിള്ളലുണ്ടാക്കാന്‍ കഴിയില്ലെന്നുമാണ് കാനത്തിന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.