കാസര്‍കോട് റവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം: ശാസ്ത്രമേളയില്‍ ചെറുവത്തൂരും, സാമൂഹ്യ ശാസ്ത്രമേളയില്‍ കാസര്‍കോടും, ഐടിയില്‍ ഹോസ്ദുര്‍ഗും ജേതാക്കളായി

Sunday 19 November 2017 7:29 pm IST

തൃക്കരിപ്പൂര്‍ : കാസര്‍കോട് റവന്യു ജില്ല സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്രമേളയില്‍ ചെറുവത്തൂരും, സാമൂഹ്യ ശാസ്ത്രമേളയില്‍ കാസര്‍ഗോഡും ഐടി മേളയില്‍ ഹോസ്ദുര്‍ഗും ഉപജില്ലകള്‍ ജേതാക്കളായി.
24 വിഭാഗങ്ങളിലായി നടന്ന ശാസ്ത്രമേളയില്‍ ആതിഥേയരായ ചെറുവത്തൂര്‍ ഉപജില്ല 194 പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ കാസര്‍കോട് 189 പോയിന്റുകള്‍ നേടി. ഉപജില്ലകളുടെ പോയിന്റ് നില എല്‍.പി. വിഭാഗം : ചെറുവത്തൂര്‍ 36, മഞ്ചേശ്വരം 35, കുമ്പള 34, കാസര്‍കോട് 32, ബേക്കല്‍ 30, ഹോസ്ദുര്‍ഗ് 28, ചിറ്റാരിക്കല്‍ 23. യു.പി. വിഭാഗം : കാസര്‍കോട് 49, ചെറുവത്തൂര്‍ 47, ബേക്കല്‍ 44, കുമ്പള 41, ഹോസ്ദുര്‍ഗ് 38, ചിറ്റാരിക്കല്‍ 36, മഞ്ചേശ്വരം 35. ഹൈസ്‌കൂള്‍ : ചെറുവത്തൂര്‍ 67, കാസര്‍കോട് 62, ഹോസ്ദുര്‍ഗ് 60, ബേക്കല്‍ 44, മഞ്ചേശ്വരം 43, കുമ്പള 32, ചിറ്റാരിക്കല്‍ 30. ഹയര്‍ സെക്കന്‍ഡറി : ഹോസ്ദുര്‍ഗ് 52, കാസര്‍കോട് 46, ചെറുവത്തൂര്‍ 44, കുമ്പള 29, ബേക്കല്‍ 22, ചിറ്റാരിക്കല്‍ 22, മഞ്ചേശ്വരം 12. സാമൂഹ്യ ശാസ്ത്രമേളയില്‍ 215 പോയിന്റുകള്‍ നേടി കാസര്‍ഗോഡ് ഉപജില്ല ജേതാക്കളായി. 186 പോയിന്റുകളുമായി ഹോസ്ദുര്‍ഗാണ് രണ്ടാം സ്ഥാനത്ത്. 23 ഇനങ്ങളിലാണ് മല്‍സരം നടന്നത്.
വിവിധ വിഭാഗങ്ങളില്‍ ഉപജില്ലകള്‍ നേടിയ പോയിന്റ് നില : എല്‍.പി. വിഭാഗം : കാസര്‍കോട് 54, കുമ്പള 34, ഹോസ്ദുര്‍ഗ് 32, ബേക്കല്‍ 28, ചെറുവത്തൂര്‍ 26, മഞ്ചേശ്വരം 18 ചിറ്റാരിക്കല്‍ 13. യു.പി. വിഭാഗം : കാസര്‍കോട് 38, ചിറ്റാരിക്കല്‍ 34,ബേക്കല്‍ 33, ഹോസ്ദുര്‍ഗ് 31,ചെറുവത്തൂര്‍ 30, കുമ്പള 27, മഞ്ചേശ്വരം 26. ഹൈസ്‌കൂള്‍ : ചെറുവത്തൂര്‍ 57, ഹോസ്ദുര്‍ഗ് 56, കാസര്‍കോട് 54,ചിറ്റാരിക്കല്‍ 45, കുമ്പള 44,മഞ്ചേശ്വരം 42 , ബേക്കല്‍ 35. ഹയര്‍ സെക്കന്‍ഡറി : കാസര്‍കോട് 69,ഹോസ്ദുര്‍ഗ് 67,ചെറുവത്തൂര്‍ 55, ബേക്കല്‍ 45,ചിറ്റാരിക്കല്‍ 36,മഞ്ചേശ്വരം 27,കുമ്പള 25. ഐ.ടി മേളയില്‍ ഹോസ്ദുര്‍ഗ് ഉപജില്ലാ ജേതാക്കളായി.119 പോയിന്റുകളാണ് ഇവര്‍ നേടിയത്. 109 പോയിന്റുകളുമായി ചെറുവത്തൂരാണ് രണ്ടാം സ്ഥാനത്ത്. 24 ഇനങ്ങളില്‍ നടന്ന മല്‍സരത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഉപജില്ലകള്‍ നേടിയ പോയിന്റ് നില : യു.പി. വിഭാഗം : ചെറുവത്തൂര്‍ 26,ഹോസ്ദുര്‍ഗ് 21,ചിറ്റാരിക്കല്‍ 19, കുമ്പള 17, മഞ്ചേശ്വരം 17, കാസര്‍കോട് 16, ബേക്കല്‍ 15. ഹൈസ്‌കൂള്‍ : ബേക്കല്‍ 55, ചെറുവത്തൂര്‍ 52, ഹോസ്ദുര്‍ഗ് 44, കാസര്‍കോട് 33,ചിറ്റാരിക്കല്‍ 24,കുമ്പള 22, മഞ്ചേശ്വരം 19. ഹയര്‍ സെക്കന്‍ഡറി : ഹോസ്ദുര്‍ഗ് 54,കാസര്‍കോട് 48,ചെറുവത്തൂര്‍ 31, ചിറ്റാരിക്കല്‍ 30, ബേക്കല്‍ 19,കുമ്പള 16 , മഞ്ചേശ്വരം 6.
ഉദിനൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും, സെന്‍ട്രല്‍ എ.യു.പി സ്‌കൂളിലുമായി ഏഴ് വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നെത്തിയ 3500 മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ പ്രകടിപ്പിച്ചത് ജില്ലയ്ക്ക് തന്നെ അഭിമാനമായി.
വൈകിട്ട് നടന്ന സമാപന പൊതുയോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി ജാനകി ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി ഫൗസിയ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഡോ: ഗിരീഷ് ചോലയില്‍ സ്വാഗതം പറഞ്ഞു. ജനപ്രതിനിധികളായ പി.വി.പത്മജ, ടി.കെ.സുബൈദ, കെ.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പ്രധാനാധ്യാപിക വി.ചന്ദ്രിക, മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ശശികല, ഹെഡ് മാസ്റ്റര്‍ സി.കെ.രവീന്ദ്രന്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.