പമ്പ സര്‍വ്വീസ് ആരംഭിക്കണം

Monday 20 November 2017 2:02 am IST

ഹരിപ്പാട്: കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയില്‍ നിന്നും ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പയിലെത്തുന്നതിന് കാലങ്ങളായി നടന്നുവന്നിരുന്ന ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്ന് ബിജെപി നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. വൃശ്ചികം ഒന്നുകഴിഞ്ഞിട്ടും സര്‍വ്വീസ് ആരംഭിക്കാത്തത് തീര്‍ത്ഥടകര്‍ക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് യോഗം ആവശ്യപ്പെട്ടു. പന്ത്രണ്ട് വിളക്കിന് ശേഷമെ സര്‍വ്വീസ് ആരംഭിക്കുവെന്ന കെഎസ്ആര്‍ടിസി അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.