ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ‘ദിശ 2017’ മെഗാ തൊഴില്‍ മേള 25 നു പുന്നപ്ര കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്റില്‍ നടത്തും. മൂവായിരത്തി അഞ്ഞൂറിലേറെ തൊഴിലവസരങ്ങള്‍ മേളയിലുണ്ടാകും. സംസ്ഥാനത്തെയും പുറത്തെയും നാല്പത്തിയഞ്ചിലേറെ സ്വകാര്യ സ്ഥാപനങ്ങള്‍ റിക്രൂട്മെന്റിനെത്തും.പത്തു മുതല്‍ പിജി വരെ യോഗ്യതക്കാര്‍ക്കു തൊഴില്‍ വാഗ്ദാനം ചെയ്യുന്നതാണു മേള. പ്രായം: 18 നും 40 നുമിടയില്‍. രാവിലെ എട്ടിനു തുടങ്ങുന്ന മേളയില്‍ പ്രവേശനം സൗജന്യമാണ്. ഒരാള്‍ക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ നാലു തൊഴില്‍ദാതാക്കളുടെ അഭിമുഖത്തില്‍ പങ്കെടുക്കാം. ബയോഡേറ്റയുടെ നാലു പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം. ഫോണ്‍: 0477–2230624, 80788 28780, 90615 60069.
പ്രതികരിക്കാൻ ഇവിടെ എഴുതുക: