ബന്ദിപ്പോരയിൽ 190 ഭീകരരെ വധിച്ചു

Sunday 19 November 2017 5:23 pm IST

ബന്ദിപ്പോര: ബന്ദിപ്പോരയിൽ ഈ വര്‍ഷം മാത്രം 190 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം വെളിപ്പെടുത്തി. ജമ്മുകശ്മീരിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം 190 ഭീകരരെ വധിച്ചതായി ജമ്മു കാശ്മീരിലെ ഡി.ജി.പി എസ്.പി.വൈദ് പറഞ്ഞു. ജമ്മു കശ്മീരിനെ അക്രമണത്തില്‍ നിന്നും ഭീകരതയില്‍ നിന്നും മോചിപ്പിക്കാനും താഴവരയില്‍ സമാധാനം സ്ഥാപിക്കുന്നതിനുമാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു ജമ്മു കാശ്മീരിലെ ഡി.ജി.പി എസ്.പി.വൈദ് പറഞ്ഞു. പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണോ എന്ന മാധ്യമപ്രവര്‍ത്തകര്‍ തിരക്കിയപ്പോള്‍ അതു പരിശോധിക്കണം, അങ്ങനെ താന്‍ കരുതുന്നില്ലെന്നും ഡിജിപി വ്യക്തമാക്കി. ഒക്ടോബര്‍ 28 ന് കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ജമ്മു-കാശ്മീര്‍ പോലീസ് എന്നിവ ചന്ദേജീര ഗ്രാമത്തില്‍ ഉണ്ടായിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.