ചെന്നൈ സ്വദേശി യുഎസ് നഗരത്തിന് ഡെപ്യൂട്ടി മേയര്‍

Sunday 19 November 2017 6:01 pm IST

ചെന്നൈ: അമേരിക്കയിലെ സിയാറ്റില്‍ നഗരത്തില്‍ ചെന്നൈ സ്വദേശിയായ ഷെഫാലി രംഗനാഥനെ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തു. മേയര്‍ ജെന്നി ഡുര്‍ക്കന്‍ ഡെപ്യൂട്ടി മേയറായി ഷെഫാലിയെ നോമിനേറ്റ് ചെയ്യുകയായിരുന്നു. ഉപരിപഠത്തിനായി 2001ല്‍ അമേരിക്കയിലെത്തിയ ഷെഫാലി വിവിധ മേഖലകളില്‍ തന്റെ കഴിവു തെളിയിച്ചു കഴിഞ്ഞു. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ വാഷിങ്ടണിലെ പരിസ്ഥിതി സംബന്ധിച്ച പഠനത്തിനു നേതൃത്വം നല്‍കാന്‍ ഷെഫാലിയെ സര്‍ക്കാര്‍ നിയോഗിച്ചു. ലൈറ്റ് റെയില്‍ പദ്ധതിക്കു നേതൃത്വം നല്‍കിയ ഷെഫാലിയെ ശ്രദ്ധേയയാക്കി. നുങ്കംബാക്കത്തെ ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂളില്‍ പഠിച്ച ഷെഫാലി സ്റ്റെല്ലാ മാരിസില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. അണ്ണാ സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി ശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെയാണ് പാസായത്. പിന്നീടാണ് തുടര്‍ പഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.