പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം വെള്ളം ലഭ്യമാക്കണം ; കര്‍ഷകമോര്‍ച്ച

Monday 20 November 2017 2:45 am IST

തൃശൂര്‍: പറമ്പിക്കുളം – ആളിയാര്‍ കരാര്‍ ലംഘിക്കുന്നതിന് തമിഴ്‌നാടിന് ഒത്താശ ചെയ്യുന്നത് കേരളത്തിലെ ചില ഉദ്യോഗസ്ഥരാണെന്ന ആരോപണം അന്വേഷിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതി. ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍കുട്ടിയാണ് ആരോപണമുന്നയിച്ചത്.

ഇപ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് തമിഴ്‌നാട് പൂര്‍ണമായും തടഞ്ഞിരിക്കുകയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അന്തര്‍സംസ്ഥാന നദീജലകരാര്‍ പുതുക്കിയിട്ടില്ല. നിലവിലുള്ള കരാര്‍പ്രകാരം കേരളത്തിന് ലഭിക്കേണ്ട 7.25 ടിഎംസി വെള്ളം ലഭിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. ഇല്ലെങ്കില്‍ പാലക്കാട് നെല്‍കൃഷി ഇല്ലാതാകും.

അറുപതു വയസ്സുകഴിഞ്ഞ കര്‍ഷകര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ മധ്യപ്രദേശിലേതുപോലെ 5000രൂപയാക്കി വര്‍ധിപ്പിക്കണമെന്നും കര്‍ഷകമോര്‍ച്ച സംസ്ഥാനസമിതി ആവശ്യപ്പെട്ടു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 29ന് പാലക്കാട് കളക്‌ട്രേറ്റ് പിക്കറ്റ് ചെയ്യും.

തൃശൂരില്‍ ചേര്‍ന്ന യോഗം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.ആര്‍.മുരളീധരന്‍ അദ്ധ്യക്ഷത വഹിച്ചു. കിസാന്‍മോര്‍ച്ച ദേശീയസമിതിയംഗം കെ.എസ്.രാജന്‍, സി.കെ.ബാലകൃഷ്ണന്‍, എസ്.ഉണ്ണികൃഷ്ണന്‍, എ.ആര്‍.അജിഘോഷ്, വെങ്ങാനൂര്‍ ഗോപന്‍, സുനില്‍ജി മാക്കന്‍, സുരേഷ്‌കുമാര്‍, ശിവദാസ് പാലക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.