കൂത്തുപറമ്പ്: കൂത്തുപറമ്പ് ഉപജില്ലാ സ്കൂള്‍ കലോത്സവം 21 മുതല്‍ 24 വരെ പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കും. 21ന് രാവിലെ 10ന് എഅഒ സി.ഉഷ പതാകയുയര്‍ത്തും. 22ന് രാവിലെ 10ന് നഗരസഭ ചെയര്മാന് എം.സുകുമാരന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. ഉപജില്ലയിലെ 82 സ്കൂളുകളില്‍നിന്ന് 4000ത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. പത്ത് വേദികളിലായാണ് മത്സരങ്ങള്‍. 24ന് വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം സിനിമാ സംവിധായകന് എം.മോഹനന് ഉദ്ഘാടനം ചെയ്യും. തലശ്ശേരി ഡിഇഒ ശശിപ്രഭ മുഖ്യാതിഥിയാകും. വാര്‍ത്താ സമ്മേളനത്തില്‍ എഇഒ സി.ഉഷ, പ്രിന്‍സിപ്പല്‍ എ.രാജന്, കെ.പി.പ്രമോദ്, വി.രാജന്, ടി.കെ.രാജീവന്, എന്‍.സതീന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: