കണ്ണൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് 22 ന് നടക്കും. പരേഡില്‍ നേവി ചീഫ് അഡ്മിറല്‍ സുനില്‍ ലാമ്പ സല്യൂട്ട് സ്വീകരിക്കും. 147 മിഡ്ഷിപ്പ്മെന്‍, 181 കേഡറ്റുകളുമാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. പരിശീലനം നേടിയവരില്‍ 20 പേര് വനിതകളാണ്. രണ്ട് അന്താരാഷ്ട്ര കേഡറ്റുകളും പരിശീലനം നേടി പാസിംഗ് ഔട്ട് നടത്തും. മാലി, ടാന്‍സാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടുപേരാണ് പാസിംഗ് ഔട്ട് നടത്തുന്ന അന്താരാഷ്ട്ര കേഡറ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: