ഇരിങ്ങാലക്കുട : പോട്ട മൂന്നുപിടിക സംസ്ഥാന പാതയില്‍ ആളൂര്‍ എടത്താടന്‍ സ്റ്റോപ്പിന് സമീപം എസ്എന്‍വി യുപിഎസ് സ്കൂളിന് മുന്‍വശം വന്‍ ഗര്‍ത്തം. ഏകദേശം ഒന്നരയടി വ്യാസത്തില്‍ രണ്ടടി താഴ്ച്ചയിലാണ് റോഡില്‍ ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ബിജെപി ആളൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുബീഷിന്റെ നേതൃത്വത്തില്‍ ഗര്ത്തത്തിനുചുറ്റും കൊടി തോരണങ്ങള്‍കൊണ്ട് വേലികെട്ടി പ്രതിഷേധിച്ചു.
കഴിഞ്ഞ മാസം റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ പോട്ട മൂന്നുപീടിക സംസ്ഥാനപാതയില്‍ ബിജെപി നാലു സ്ഥലത്ത് റോഡുപരോധം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് തകര്‍ന്ന സംസ്ഥാനപാതയുടെ അറ്റകുറ്റപണി്ക്കായി 60 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും പണികള്‍ ഉടനെയാരംഭിക്കുമെന്നും എംഎല്‍എ കെയു അരുണന് പ്രഖ്യാപിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും എംഎല്‍എയുടെ പ്രഖ്യാപനം പാഴ് വാക്കായി തുടരുകയാണ്. പണികള്‍ ആരംഭിക്കാത്തതില്‍ ബിജെപി പ്രതിഷേധിച്ചു.
പ്രസിഡണ്ട് സുബീഷ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ.സി ഉണ്ണികൃഷ്ണന്, കൃഷ്ണകുമാര്‍, വാര്‍ഡ് മെമ്പര്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: