രാജാക്കാട്: ഹൈറേഞ്ച് ജനതയുടെ നാവുകളില്‍ ബേക്കറി രുചിയുടെ മധുരം വിളമ്പി ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ കൂട്ടായ്മ. ഫേമസ് ബേക്കറി എന്ന പേരിട്ടിരിക്കുന്ന സ്ഥാപനത്തില്‍ നാല്‍പ്പതോളം വരുന്ന കുടുംബശ്രീ പ്രവര്‍ത്തകരാണ് തൊഴിലെടുക്കുന്നത്.
കായവറുത്തതും, മിച്ചറും, ബണ്ണും, കേക്കും, ബ്രഡും, ലഡുവുമടക്കമുള്ള ബേക്കറി വിഭവങ്ങള്‍ ഹൈറേഞ്ചിന്റെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് വിപണിയിലെത്തിക്കുവാനുള്ള പണിപ്പുരയിലാണ്. 2013ല്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷത്തോളം മുതല്‍ മുടക്കി കെട്ടിടം നിര്‍മ്മിച്ച് കുടുംബശ്രീ സിഎഡിഎസിന് ഇത് കൈമാറുകയും ചെയ്തു.
ആദ്യഘട്ടത്തില്‍ 10 വനിതകളുടെ നേതൃത്വത്തില്‍ ബേക്കറി യൂണിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് വാങ്ങി നല്കിയ വാഹനത്തിലാണ് ബേക്കറി ഉത്പന്നങ്ങള്‍ കടകളില്‍ എത്തിച്ചിരുന്നത്. പിന്നീട് ആവശ്യക്കാര്‍ ഏറിവന്നതോടെ കൂടുതല്‍ പ്രവര്‍ത്തരെ കൂട്ടിയോചിപ്പിച്ച് ഉല്‍പ്പന്നങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും പുതിയ ഇനങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.
ബേക്കറി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരുവാഹനം കൂടി വാങ്ങി ഹൈറേഞ്ചിന്റെ എല്ലാ മേഖലകളിലും ബേക്കറി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വര
ികയാണ്. മധുര പലഹാരങ്ങള്‍ കേടായി പോകാതിരിക്കുന്നതിന് വേണ്ടി ഒരുവിധ രാസവസ്തുക്കളും ഇവര്‍ ചേര്‍ക്കാറുമില്ല. എല്ലാ ദിവസവും ജോലിയുണ്ടെന്നും ജീവിതനിലവാരം മെച്ചപ്പെട്ടതായും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: