കഞ്ചാവ് പിടികൂടി

Sunday 19 November 2017 9:15 pm IST

    പീരുമേട്: വില്‍പ്പനയ്ക്ക് കൊണ്ടുപോയ കഞ്ചാവുമായി ഒരാള്‍ എക്‌സൈസ് പിടിയില്‍. മുണ്ടക്കയം വരിക്കാനി പുതുശ്ശേരില്‍ വീട്ടില്‍ കണ്ണന്‍(27) ആണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കുട്ടിക്കാനത്തിന് സമീപം മരിയാഗിരി സ്‌കൂള്‍ ജങ്ഷനില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹന പരിശോധനയിലാണ് കെഎസ്ആര്‍ടിസി ബസില്‍ 40 ഗ്രാം കഞ്ചാവുമായി യുവാവിനെ കണ്ടെത്തിയത്. പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എം. ജനീഷ്, റെജി ജോര്‍ജ്, എം.ഡി. അനീഷ്, എന്‍.സി. ജയരാജ്, എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.