അഴീക്കല്‍: അഴീക്കല്‍ വെള്ളിക്കലില് സിപിഎം അക്രമംത്തില് ആര്‍എസ്എസ് മുഖ്യശിക്ഷക് അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ആര്‍എസ്എസ് അഴീക്കല്‍ ശാഖാ മുഖ്യശിക്ഷക് അഖില്‍, ശ്രീരാഗ്, നിഖില്‍, നിതിന്‍ എന്നിവര്‍ക്കാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 8 മണിയോടെ മാരകായുധങ്ങളുമായി എത്തിയ സിപിഎം സംഘം അഴീക്കല്‍ കടല്‍ത്തീരത്തുവെച്ച് ഇവരെ ക്രൂരമായി അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ തലക്കും ദേഹമാസകലവും പരിക്കേറ്റ നാലുപേരെയും കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിപിഎം അക്രമത്തില്‍ ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മറ്റി പോലീസിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: