ഡ്യൂട്ടി പരിഷ്‌ക്കരണം: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

Monday 20 November 2017 12:00 am IST

ചങ്ങനാശ്ശേരി: കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കിയ ഡ്യൂട്ടി പരിഷ്‌ക്കരണം കോര്‍പ്പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്ന് കെഎസ്റ്റി ഡ്രൈവേഴ്‌സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് സണ്ണി തോമസ് പ്രസ്താവിച്ചു. ഡ്രൈവേഴ്‌സ് യൂണിയന്‍ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഒന്നര ഡ്യൂട്ടി സമ്പ്രദായം ജീവനക്കാര്‍ക്ക് അമിത ജോലി ഭാരം ഉണ്ടാക്കുകയും കോര്‍പ്പറേഷന് വരുമാന നഷ്ടത്തിന് ഇടയാക്കുകയും ചെയ്തു. പരാജയപ്പെട്ട ഈ പരിഷ്‌ക്കരണം പുനഃപരിശോധിക്കണമെന്ന് സണ്ണി തോമസ് ആവശ്യപ്പെട്ടു. ബാബു സേവ്യര്‍ അദ്ധ്യക്ഷനായി. സി.എം.ഫിലിപ്പ്, സണ്ണി മാത്യു. ടി., അരുണ്‍കുമാര്‍, ടി.എന്‍. ബൈജു, എസ്. അനൂപ്, കുര്യന്‍ ലൂക്കോസ്, നിജോ കെ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.