ലോക സുന്ദരി മാനുഷി ചില്ലാറിനെ ചില്ലറയാക്കി തരൂർ ട്വീറ്റ് ചെയ്തു

Monday 20 November 2017 8:24 am IST

ന്യൂദൽഹി: ലോക സുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ഛില്ലറിനെ പരിഹസിക്കുന്ന പരാമർശം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ മാനുഷി ഛില്ലറുടെ നേട്ടവുമായി ബന്ധപ്പെടുത്തി നടത്തിയ ട്വീറ്റാണ് വിവാദമായത്.

ട്വീറ്റിങ്ങനെ
What a mistake to demonetise our currency! BJP should have realised that Indian cash dominates the globe: look, even our Chhillar has become Miss World!

ട്വീറ്റ് വിവാദമായതിന് പിന്നാലെ താന്‍ തമാശ പറഞ്ഞതാണെന്ന് വിശദീകരിച്ച്‌ തരൂര്‍ രംഗത്തെത്തിയെങ്കിലും അദ്ദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്.

താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമാക്കിയ തരൂര്‍ മാപ്പപേക്ഷിക്കാനും തയ്യാറായി. എന്നാല്‍, വിശദീകരണം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.