മോദി സർക്കാരിനെ ജനങ്ങൾ ഏറെ വിശ്വസിക്കുന്നു

Monday 20 November 2017 8:37 am IST

ന്യൂദല്‍ഹി: ലോകത്ത് ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്വാസമുള്ള സര്‍ക്കാരുകളുടെ പട്ടികയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നാം സ്ഥാനത്തെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഗാലപ് വേള്‍ഡ് പോള്‍ ലോകരാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.

നാലില്‍ മൂന്ന് ഇന്ത്യക്കാര്‍ക്കും എന്‍ഡിഎ ഭരണത്തില്‍ വിശ്വാസമുണ്ടെന്ന് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഓരോ രാജ്യത്തെയും 1000 പൗരന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. നിങ്ങള്‍ക്ക് നിങ്ങളുടെ സര്‍ക്കാരില്‍ വിശ്വാസം ഉണ്ടോ ഇല്ലയോ എന്നാണ് ഓരോരുത്തരോടും ചോദിച്ചത്.

സാമ്പത്തിക സാഹചര്യങ്ങള്‍, രാഷ്ട്രീയ അവസ്ഥ, വാര്‍ത്തകളില്‍ നിറഞ്ഞ അഴിമതിക്കേസുകള്‍ തുടങ്ങിയവയൊക്കെ ജനവിശ്വാസത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന അഴിമതി വേട്ടയും നികുതിപരിഷ്കാരങ്ങളും മോദിയുടെ ജനസമ്മതി വര്‍ധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ലോകത്ത് ജനവിശ്വാസത്തിന്റെ കാര്യത്തില്‍ സ്വിറ്റ്സര്‍ലന്റ് ആണ് സര്‍വേയില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നിലുള്ളത് ഇന്തോനീഷ്യയാണ്. ലക്സംബര്‍ഗും നോര്‍വേയുമാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.