പാലക്കാട് രണ്ട് കോളേജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Monday 20 November 2017 12:27 pm IST

പാലക്കാട്: വാളയാര്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കോയമ്ബത്തൂര്‍ ശ്രീകൃഷ്ണ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മിഥുന്‍, നെഹ്റു കോളേജ് വിദ്യാര്‍ത്ഥി സന്തോഷ് എന്നിവരാണ് മരിച്ചത്.

മണല്‍ വാരാന്‍ എടുത്ത കുഴിയില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മത്സ്യ തൊഴിലാളികളും ചേര്‍ന്ന് ഒരാളെ രക്ഷപെടുത്തിയെങ്കിലും മറ്റു രണ്ടുപേരെ രക്ഷിക്കാനായില്ല. ഇന്നലെ ഡാം സന്ദര്‍ശിക്കാനെത്തിയ വിദ്യാര്‍ത്ഥി സംഘം കുളിക്കാനായി ഡാമില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

അഗ്നിശമന സേനയെത്തി മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.