തിരുവനന്തപുരം: ബിഎംഎസ് ജില്ലാകമ്മറ്റി ഓഫീസിനു നേരെ ആക്രമണം. ഇന്നലെ രാത്രി പത്തുമണിയോടെ ബൈക്കിലെത്തിയ ആറംഗസംഘമാണ് ആക്രമിച്ചത്. ഓഫീസിന്റെ ജനലുകളും വാതിലുകളും സംഘം അടിച്ചു തകര്‍ത്തു.
പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമം നടത്തിയത്. ഓഫീസിനു നേരെ അക്രമം നടത്തിയ ശേഷം പ്രദേശത്തെ വീടുകള്‍ക്ക് നേരെയും കല്ലേറു നടത്തി. സിപിഎം പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: