മന്ത്രിമാര്‍ രാജിവയ്ക്കുന്നതിനു വേണ്ടി ക്യൂവില്‍: കെ. സുരേന്ദ്രന്‍

Tuesday 21 November 2017 2:48 am IST

മലയിന്‍കീഴ്: കേരളത്തിലെ മന്ത്രിമാര്‍ രാജിവയ്ക്കുന്നതിന് വേണ്ടി ക്യൂവിലാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍. മലയിന്‍കീഴ് ജംഗ്ഷനില്‍ ബിജെപി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐ പോലുള്ള മതതീവ്രവാദികളുമായി വേദിപങ്കിട്ട് ഭീകരത വളര്‍ത്താന്‍ സിപിഎം ശ്രമിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിനെക്കാള്‍ അഴിമതി വീരന്മാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. രണ്ടുമന്ത്രിമാരെ പുറത്താക്കാന്‍ തന്റേടം കാട്ടിയ മുഖ്യമന്ത്രി പിണറായിവിജയന്‍ തോമസ്ചാണ്ടിയെ മാറ്റുന്നതിന് തണുപ്പന്‍ സമീപനം സ്വീകരിച്ചത് പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ചൊല്ല് ശരിവയ്ക്കും പോലെയാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലംസെക്രട്ടറി ഒ. രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാവൈസ് പ്രസിഡന്റുമാരായ മുക്കംപാലമൂട് ബിജു, മലയിന്‍കീഴ് രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സന്തോഷ്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്. അനില്‍, വിശാഖ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.