കടന്നുപിടിക്കാന്‍ വന്നവനെ യുവതി കാലുപിടിപ്പിച്ചു

Monday 20 November 2017 4:45 pm IST

 

ഹൈദരാബാദ്: മദ്യപിച്ച് ലക്ക് കെട്ടപ്പോള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു. പിടിയിലായപ്പോള്‍ മാനം കാക്കാന്‍ യുവതിയുടെ കാലുപിടിച്ചു, ഈ ദൃശ്യം വ്യാപകമായതോടെ വിവാദവുമായി. ഇപ്പോള്‍ തര്‍ക്കം ആരുചെയ്തതാണ് തെറ്റ്, ആരാണ് ശരി.

ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ജീവനക്കാരിയോട് ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ അപമര്യാദയായി പെരുമാറിയ ചെറുപ്പക്കാരെ പെണ്‍കുട്ടി വിട്ടില്ല. ഇരുവരും അര്‍ദ്ധ രാത്രി മദ്യലഹരിയിലായിരുന്നു. കേസാക്കാന്‍ യുവതി തയ്യാറായതോടെ യുവാക്കള്‍ക്ക് ബോധം വന്നു. അവര്‍ മാപ്പിരന്നു. എന്നാല്‍, തന്റെ കാല്‍തൊട്ട് മാപ്പപേക്ഷിച്ചാല്‍ നിലപാടു പറയാമെന്നായി വിമാനക്കമ്പനി ജീവനക്കാരി. ഒരാള്‍ കാല്‍തൊട്ട്, കൈകൂപ്പി ക്ഷമ ചോദിച്ചു.

ഈ രംഗം ഇന്റര്‍നെറ്റില്‍ വ്യാപകമായി. സാമൂഹ്യ മാദ്ധ്യമങ്ങള്‍ പ്രചരിപ്പിച്ചു. യുവതി പരാതിപ്പെടാഞ്ഞതിനാല്‍ കേസെടുത്തില്ല. പക്ഷേ, പൊതുസ്ഥലത്ത് അസൗകര്യങ്ങള്‍ വരുത്തിയതിന് കേസുണ്ട്. ഇരുവരും വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ച നടന്ന സംഭവ വാര്‍ത്ത പിടിഐ റിപ്പോര്‍ട്ടു ചെയ്തു. കുനിഞ്ഞ് എന്റെ കാലില്‍ തൊടൂ എന്ന് പെണ്‍കുട്ടി പറയുന്നത് ദൃശ്യത്തിനൊപ്പം കേള്‍ക്കാം.

പെണ്‍കുട്ടി വിമാനക്കമ്പനിയുടെ ഓഫീസിനുള്ളില്‍ ഇങ്ങനെ ശിക്ഷ വിധിച്ചത് ശരിയോ എന്നാണ് ചില വിമര്‍ശനങ്ങള്‍. ഇങ്ങനെ കേസുകള്‍ ഒതുക്കുന്നതല്ലേ സ്ത്രീകള്‍ക്കെതിരേ കൂടുതല്‍ ആക്രമണങ്ങള്‍ക്കിട നല്‍കുന്നതെന്നാണ് ചിലരുടെ ചോദ്യങ്ങള്‍. ഈ വീഡിയോ പ്രചരിപ്പിക്കുന്നത് ആ യുവാക്കളെ തിരിച്ചറിയാനും അവരുടെ മാന്യത കളങ്കപ്പെടുത്താനുമിടയാക്കില്ലെ എന്നു വേറേ ചിലര്‍. ഇപ്പോഴും ട്വിറ്ററിലും മറ്റും പ്രചരിക്കുന്നു.

ദൃശ്യം കാണാന്‍ ക്ലിക്ക് ചെയ്യുക

https://twitter.com/Paul_Oommen/status/932215142024060929

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.