ബ്ലൂവെയ്ല്‍ ഗെയിം നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍

Monday 20 November 2017 5:02 pm IST

 

ന്യൂദല്‍ഹി: ബ്ലൂവെയ്ല്‍ ഗെയിമുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നവയല്ല ഇത്തരം ഗെയിമുകള്‍ എന്നതിനാല്‍ അവ നിരോധിക്കാനാകില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

അതേസമയം എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ബ്ലൂവെയില്‍ പോലുള്ള മരണക്കളികള്‍ക്കെതിരെ കുട്ടികളില്‍ ബോധവത്ക്കരണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാരോട് സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് ജീവിതത്തിന്റെ സൗന്ദര്യത്തെ കുറിച്ച് ബോധ്യപ്പെടുത്താനും ഇത്തരം മാരക ഗെയിമുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് ബോധവത്ക്കരണം നടത്താനും നിര്‍ദ്ദേശിച്ചു.

ഇത്തരം ഗെയിമുകള്‍ മൂലമുണ്ടാകുന്ന അപകടത്തെ കുറിച്ച് രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ബോധവത്ക്കരണം നടത്താനും ഇതിന് വേണ്ട നടപടികള്‍ ആരംഭിക്കാനും യൂുണിയന്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് മിനിസ്റ്ററിയോട് ചീഫ് മിനിസ്റ്റര്‍ ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചു. ഈ കൊലയാളി ഗെയിം നമ്മുടെ രാജ്യത്തും കുപ്രസിദ്ധി നേടിയത് റഷ്യയില്‍ 130 കുട്ടികളുടെ മരണത്തിന് ഇടയാക്കിയതോടെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.