കണ്ണൂര്‍: ജില്ലയിലെ ശില്പ്പഗ്രാമമായ കുഞ്ഞിമംഗലത്ത് വെച്ച് ക്ഷേത്രകലാ അക്കാദമി ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ദാരു-ലോഹ-ശില ശില്പ്പശാസ ശില്‍പ്പി-ശില്‍പ്പം 2017 സംഘടിപ്പിക്കും.
ഈ മൂന്ന് മേഖലളില്‍ ഏതെങ്കിലും രംഗത്ത് പ്രവര്‍ത്തിക്കുന്ന ശില്‍പ്പികള്‍ അവരുടെ ബയോഡാറ്റ, ഏറ്റവും ഒടുവില്‍ ചെയ്ത രണ്ട് ശില്‍പ്പങ്ങളുടെ ഫോട്ടോ, അഞ്ച് ദിവസം കൊണ്ട് ക്യാമ്പില്‍ പോയി ചെയ്ചു തീര്‍ക്കാവുന്ന ഒരു പ്രവൃത്തിയുടെ ആശയം എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ 30 നകം ഗോവിന്ദന് കണ്ണപുരം, കല, മോയന്‍ റോഡ്, കണ്ണപുരം, പി.ഒ. ചെറുകുന്ന്, കണ്ണൂര്‍-670301, ഫോണ്‍: 9048166301 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാര്ക്കുള്ള ഭക്ഷണം, താമസം, ടിഎ എന്നിവ ക്ഷേത്രകലാ അക്കാദമി വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: