പാനൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം

Monday 20 November 2017 5:19 pm IST

പാനൂര്‍: മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. മൊകേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വിമല അധ്യക്ഷത വഹിച്ചു.
സുവനീര്‍ പ്രകാശനം എഇഒ, സി.കെ.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ എ.കെ.പ്രേമദാസന്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ടി.ടി.റംല, വി.പി.ഷൈനി, പി.അരവിന്ദന്‍, സി.പി.സുധീന്ദ്രന്‍, കെ.തങ്കം, രാജീവന്‍ പാനുണ്ട, ആര്‍.കെ.നാണു, ടി.പ്രദീപന്‍, കെ.സുവീണ്‍, എ.കെ.സുധാമണി, സി.മോഹനന്‍ സംസാരിച്ചു.
ഉപജില്ലയിലെ എഴുപത് സ്‌കൂളുകളിലെ മൂവായിരത്തോളം കലാപ്രതിഭകള്‍ പത്ത് വേദികളിലായി മാറ്റുരയ്ക്കും. കലോല്‍സവത്തോടനുബന്ധിച്ച് ജി.വി.ബുക്‌സ് ഒരുക്കിയ പുസ്തകപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കെ.ഇ.കുഞ്ഞബ്ദുല്ലയും പൂര്‍വ വിദ്യാര്‍ത്ഥികളൊരുക്കിയ കുടിവെള്ള വിതരണ ഉദ്ഘാടനം ടി.ടി.റംലയും നിര്‍വ്വഹിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.