പയ്യന്നൂര്‍: ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കുവാന്‍ പാക്കേജ് ടൂണുമായി യുഎഇ എക്സ്ചേഞ്ച്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ വഴിയും യാത്ര ചെയ്യാവുന്ന രീതിയില്‍ ഏര്‍പ്പെടുത്തിയ യാത്രയില്‍ സൗജന്യ താമസം, യാത്ര, ദുബായ് സിറ്റി ടൂര്‍, ധോ ക്രൂയിസ്, ഡെസേര്‍ട്ട് സഫാരി വിത്ത് ബിബിക്യു ഡിന്നര്‍, ഗ്ലോബല്‍ വില്ലേജ്, മിറക്കിള്‍ വില്ലേജ് എന്നിവയടങ്ങുന്ന പാക്കേജിന് കൊച്ചിയില്‍ നിന്ന് 39,350 രൂപയാണ് ഈടാക്കുന്നത്. ബുര്‍ജ് ഖലീഫ യടക്കം സന്ദര്‍ശിക്കുന്ന ഫിക്സഡ് ഡിപ്പാര്‍ച്ചര്‍ പാക്കേജിന് 45,700 രൂപയാണ് ചെലവ്. വാര്‍ത്താസമ്മേളനത്തില്‍ സുജീഷ്, വി.കെ.ഹേമലത, പി.വി.സുമേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: