പയ്യന്നൂര്‍: കുന്നരു മൂകാംബിക ക്ഷേത്രം ബാലാലയ പ്രതിഷ്ഠയും നവീകരണ കലശ കമ്മറ്റി ഓഫീസ് ഉദ്ഘാടനവും നാളെ മുതല്‍ 24 വരെ നടക്കും. നാളെ വൈകീട്ട് 4 മണിക്ക് ഓഫീസ് ഉദ്ഘാടനം കെ.വി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സ്വാമി കൃഷ്ണാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി അബഌ ശങ്കര വാദ്ധ്യാര് നമ്പൂതിരി അനുഗ്രഹ ഭാഷണം നടത്തും. 23 ന് വൈകീട്ട് സര്‍വ്വൈശ്വര്യ വിളക്കുപൂജ, നിറമാല എന്നിവ നടക്കും. 24 ന് രാവിലെ 35 നും 8.13 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ബാലാലയ പ്രതിഷ്ഠ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: