ഗ്രീന്‍ പേരാവൂര്‍: മാരത്തോണ്‍ സംഘടിപ്പിക്കും

Monday 20 November 2017 6:20 pm IST

കണ്ണൂര്‍: ചേമ്പര്‍ ഓഫ് പേരാവൂരിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ പേരാവൂര്‍ 10.54 കി. മീറ്റര്‍ മാരത്തോണ്‍ ഡിസംബര്‍ 24ന് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് ആറരക്ക് മാരത്തോണിന്റെ അംബാസിഡറായ അഞ്ജുബോബി ജോര്‍ജ് ഫഌഗ് ഓഫ് ചെയ്യും.
ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്റെയും പേരാവൂര്‍ യൂത്ത് ചേമ്പറിന്റെയും സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും സമീപ പഞ്ചായത്തുകളും വിവിധ കായിക സാംസ്‌കാരിക സാമൂഹിക സംഘടനകളും കൈകോര്‍ക്കും. കായികക്ഷമതയുള്ള ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യമാണ് സംരഭത്തിന്റെ പിന്നില്‍. 600 രൂപ എന്‍ട്രി ഫീയുള്ള ഓപ്പണ്‍ കാറ്റഗറിയില്‍ അമ്പതിനായിരം രൂപ ഒന്നാം സമ്മാനവും 25,000രൂപ രണ്ടാം സമ്മാനവും 15000 രൂപ മൂന്നാം സമ്മാനവും കൊടുക്കുന്നതിനോടൊപ്പം ആദ്യ എടട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് ആയിരം രൂപ പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വനിതകള്‍ക്ക് യഥാക്രമം പത്തായിരം, എട്ടായിം, അയ്യായിരം െ്രെപസ് മണിയും നല്‍കും.
സ്‌കൂള്‍ കുട്ടികളില്‍ നിന്ന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സമ്മാനവും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. കൂടാതെ ഓട്ടം പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും മെഡലും നല്‍കുന്നതായിരിക്കും. ഇതോടൊപ്പം ഫാമിലി ഫണ്‍ റണ്‍/വാക്ക്(3.5 കി.മി)ഉം നടത്തും. രജിസ്‌ട്രേഷന് ംംം.ുലൃമ്ീീൃാമൃമവേീി.രീാ, ഫോണ്‍: 8281130787, 9947537486. വാര്‍ത്താസമ്മേളനത്തില്‍ ജോസ് ജോര്‍ജ്, കെ.എം.മൈക്കിള്‍, ഡെന്നി ജോസഫ്, ഷിനോജ് നരിത്തൂക്കില്‍, സൈമണ്‍ മാച്ചേരി എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.